Loading...

Kids Club - കഥ വായിക്കാം - അമ്മൂമ്മ കഥ

പൂച്ചയും എലിയും പിന്നെ വല്ല്യമ്മച്ചിയും

മിട്ടു അങ്കിള്‍


വല്ലയമ്മച്ചി എന്നും കൊച്ചുവെളുപ്പാന്‍കാലത്തേ എഴുന്നേല്‍ക്കും. തലേ ദിവസം വെള്ളത്തില്‍ ഇട്ടുവച്ച ഉണക്കക്കപ്പ ഒടിക്കലായിരിക്കും മിക്കവാറും ദിവസങ്ങളിലെ ആദ്യപണി. കുടിയേറ്റക്കാര്‍ ഒരു കാലത്ത് അങ്ങനെയായിരുന്നു. ഉണക്കക്കപ്പ ചാക്കുകളിലാക്കി വീടുകളില്‍ സ്റ്റോക്ക് ചെയ്യും. ഈ ഉണക്കക്കപ്പയായിരിക്കും അവരുടെ പ്രധാന ഭക്ഷണം. പറഞ്ഞുവരുന്നത് ഈ കപ്പഒടിക്കലിനിടയില്‍ നടന്ന രസകരമായ സംഭവങ്ങളാണ്. ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ഒരു ദിവസം വെളുപ്പാന്‍ കാലത്തേ എണീറ്റ് ഞാന്‍ കണ്ണുംതിരുമി വല്ല്യമ്മച്ചിയുടെ അടുത്തെത്തി. അടുപ്പിനരുകില്‍ കുത്തിയിരുന്ന കപ്പ ഒടിച്ചുകൊണ്ടിരുന്ന വല്ല്യമ്മച്ചിയുടെ ഒരു വശത്ത് സുന്ദരനായ പൂച്ച. ഇടയ്ക്ക് പാതി കണ്ണൊക്കെ അടച്ച് വാലും ചുരുട്ടി ഭവ്യതയോടെയാണ് ഇരുപ്പ്. എന്റെ തലവെട്ടം കണ്ടതോടെ കക്ഷി ഒന്നു പരുങ്ങി അല്പം മാറി ഇരുപ്പുറപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. രണ്ട് എലികള്‍ ഇടക്കിടെ വല്ലയമ്മച്ചിയുടെ അടുത്തു വന്ന് എന്തൊക്കെയോ പെറുക്കിക്കൊണ്ട് പോകുന്നു. കപ്പക്കഷ്ണങ്ങളാണ്. പൂച്ച അവരെ കണ്ടഭാവം നടിക്കുന്നില്ല. എലികളാണെങ്കില്‍ പൂച്ചയെ ഗൗനിക്കുന്നേയില്ല. വല്ല്യമ്മച്ചിക്ക് ഇതിലൊന്നും ഒരു അതിശയം ഉള്ളതായി എനിക്കു തൊന്നിയില്ല. വല്ല്യമ്മച്ചി. കപ്പപാത്രവുമായി എഴുന്നേറ്റതോടെ പൂച്ച പൂച്ചയുടെ വഴിക്കും എലികള്‍ അവരുടെ വഴിക്കും പോയി. എന്റെ മനസില്‍ ആ ചിത്രം മായാതെ കിടക്കുന്നു. എന്തായാലും വല്ല്യമ്മച്ചി കാണിച്ചുതന്ന ആ സഹവര്‍ത്തിത്വത്തിന്റെയും സ്‌നേഹത്തിന്റെയും പരിഗണനയുടെയും ചിത്രം ഇന്നും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു.

Share