Administrator - 13 November 2019
 
                      
                            പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പഴവര്‍ഗങ്ങള്‍ എപ്പോഴും ശരീരത്തിലേക്ക് കൂടുതല്‍ ആഗിരണം ചെയ്യപ്പെടുന്നത് വെറും വയറ്റിലാണ്. മറ്റ് ഭക്ഷണത്തിനുശേഷം പഴങ്ങള്‍ കഴിച്ചാല്‍ അവയിലുള്ള പോഷകഘടകങ്ങള്‍ വേണ്ടരീതിയില്‍ ശരീരത്തിന് ലഭിക്കില്ല. കഴിച്ച ഭക്ഷണവുമായി പ്രവര്‍ത്തിച്ച് അതിന്റെ ഗുണം നഷ്ടപ്പെടാനിടയുണ്ട്. ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂറിനു മുമ്പോ ഭക്ഷണം കഴിച്ച് 2 മണിക്കൂറിനു ശേഷമോ പഴങ്ങള്‍ കഴിക്കുന്നതാണ് ഉചിതം. ചായ, കോഫി എന്നിവ കഴിച്ച് കുറഞ്ഞത് അര മണിക്കൂറിനു ശേഷമേ പഴവര്‍ഗങ്ങള്‍ കഴിക്കാവൂ.
ദിവസം രണ്ടു നേരം പഴങ്ങള്‍ കഴിക്കണം. രാവിലെ 8 മണിയും വൈകിട്ട് 6 മണിയുമാണ് പഴങ്ങള്‍ കഴിക്കാന്‍ പറ്റിയ സമയം. ഒരു നേരം കുറഞ്ഞത് 150 ഗ്രാം പഴവര്‍ഗങ്ങള്‍ ഒരു സാധാരണ മനുഷ്യന് കഴിക്കാം. ഒരു നേരം രണ്ടു തരം പഴങ്ങള്‍ വീതം ആകാം. ഒരു ദിവസം നാലു തരം പഴങ്ങള്‍ ശരീരത്തിന് ലഭ്യമാകണം. ശരാശരി ഒരു ഓറഞ്ച്, ആപ്പിള്‍, പേരയ്ക്ക, സബര്‍ജല്ലി എന്നിവ 50 മുതല്‍ 75 ഗ്രാം ഭാരമുള്ളവയാണ്. അപ്പോള്‍ നാലു തരം പഴങ്ങള്‍ കഴിക്കുമ്പോള്‍ ശരാശരി 250-300 ഗ്രാം പഴവര്‍ഗങ്ങളിലെ പോഷകങ്ങള്‍ ശരീരത്തിന് ലഭ്യമാകും. പൈനാപ്പിള്‍, പപ്പായ എന്നിവയും ഉള്‍പ്പെടുത്താം.